2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

സിന്ധു സൂര്യകുമാര്‍

11-02-2010

ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ തൊള്ളയിട്ടത്‌,
മന്ത്രിസഭാസമിതി മൂന്നാറില്‍ പോയി തടയണ കണ്ട്‌
യാത്രാസംഘം തിരിച്ചു പോന്നു എന്നാണ്‌.
അതേ വാര്‍ത്ത ഇന്ത്യാവിഷന്‍ പറഞ്ഞത്‌ തടയിണ സന്ദര്‍ശനത്തിനുശേഷം ഉള്‍വശങ്ങളിലെ നിരവധി കയ്യേറ്റങ്ങള്‍ സന്ദര്‍ശിച്ച്‌ സംഘത്തിന്‌ നേരിട്ട്‌ ബോധ്യപ്പെട്ടു എന്നും.

ഏഷ്യാനെറ്റിലെ സിന്ധു ആര്‍ക്കുവേണ്ടിയാണ്‌ തൊണ്ട കീറി കാറുന്നത്‌..?

2005 മാര്‍ച്ച്‌ പതിനെട്ടിന്‌,
മുഖ്യമന്ത്രിയായിരുന്ന ഉമ്മഞ്ചാണ്ടിയാണ്‌ നിയമസഭയില്‍ ശ്രേയാംസിന്റെ ഭൂമി കയ്യേറ്റം വെളിപ്പെടുത്തിയത്‌. രേഖകളുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ ശ്രേയാംസ്‌ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ ഉമ്മഞ്ചാണ്ടി അന്ന്‌ വ്യക്തമാക്കിയത്‌.
കോണ്‍ഗ്രസ്സ്‌ എം.എല്‍.എ. ആയിരുന്ന പി.ടി. തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ ഉമ്മഞ്ചാണ്ടിയുടെ വെളിപ്പെടുത്തല്‍.
ശ്രേയാംസ്‌ കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റവന്യു ഭൂമി കൈവശം വെക്കുന്നതായി സമ്മതിച്ചിരുന്നു.
ഉമ്മഞ്ചാണ്ടി സര്‍ക്കാര്‍ ഭൂമിയെന്ന്‌ അന്ന്‌ ഉറപ്പിച്ച്‌ പറഞ്ഞ സ്ഥലം തങ്കച്ചനും മറ്റും പ്രസ്താവനയിലൂടെ ശ്രേയാംസ്‌ കുമാറിന്‌ പതിച്ചു നല്‍കുകയാണ്‌.
യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ ഇവിടെ കുടില്‍ കെട്ടിയതിനെതിരെ മൂന്ന്‌ പേജിലായി പതിനഞ്ചു വാര്‍ത്തയാണ്‌ ഒറ്റ ദിവസം മാത്രുഭൂമി പ്രസിദ്ധീകരിച്ചത്‌. പക്ഷെ ഇവിടെ ഒരു സത്യം പുറത്ത്‌ വരുന്നുണ്ട്‌. ശ്രേയാംസ്‌ കുമാറിന്റെ "കൈവശമുള്ള ഭൂമി" എന്നേ പറയുന്നുള്ളു.

രാഷ്ട്രീയ പക പോക്കലെന്ന്‌ ചെന്നിത്തല.
ഗൂഢാലോചനയുടെ ഭാഗമെന്ന്‌ ശ്രേയാംസ്‌ കുമാര്‍.
പകപോക്കലെന്ന്‌ തങ്കച്ചന്‍.
വാശി തീര്‍ക്കലെന്ന്‌ സുധീരന്‍.
രാഷ്ട്രീയ തേജോവധശ്രമമെന്ന്‌ കൃഷ്ണന്‍ കുട്ടി.
മൂന്നാറില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന്‌ കെ.എം.മാണി.
സി.പി.എമ്മിന്റെ നിരാശ മൂലമെന്ന്‌ വര്‍ഗ്ഗീസ്‌ ജോര്‍ജ്‌.
ഫാസിസ്റ്റ്‌ നടപടിയെന്ന്‌ ശ്രീധരന്‍ പിള്ള.
(കയ്യേറ്റമെന്നാല്‍ ഉറഞ്ഞുതുള്ളുന്ന ചില വ്യത്യസ്ത ജീവിയുടെ ഒച്ച മാത്രം കേട്ടില്ല. മാണിയിരിക്കുമ്പോള്‍ വാലാടേണ്ടതില്ല എന്ന പ്രമാണം ഓര്‍ത്തിട്ടാകണം)
ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ശ്രേയാംസ്‌ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എന്ന്‌ ആരും പറഞ്ഞിട്ടില്ല. ശ്രേയാംസ്‌ തന്നെ പറയുന്നു 'പതിച്ചു കിട്ടാന്‍ അപേക്ഷ നല്‍കിയ' ഭൂമി മാത്രമാണെന്ന്‌.

കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്‌ ആദിവാസികളുടെ ഭൂമിക്ക്‌ വേണ്ടിയുള്ള സമരത്തെ സി.പി.എമ്മിന്റെ പകപോക്കലായി ചിത്രീകരിക്കുന്നത്‌.
'ശ്രേയാംസിന്റെ കാപ്പിത്തോട്ടം സി.പി.എം. സംഘടന കൈയ്യേറി'യെന്ന്‌ മനോരമയുടെ തലക്കെട്ട്‌. ശ്രേയാംസിന്റെ 'കൈവശഭൂമി' സി.പി.എമ്മുകാര്‍ കയ്യേറിയെന്ന്‌ വിരന്റെ പത്രം.
ശ്രേയാംസിന്റെ 'കൈവശഭൂമി' ആദിവാസികള്‍ കയ്യേറിയെന്ന്‌ മാധ്യമത്തിന്റെ കണ്ടെത്തല്‍.

ചെങ്ങറ സമരം ധാര്‍മ്മികമെന്ന്‌ പെരുമ്പറയടിച്ച അതേ നാവുകളില്‍ നിന്ന്‌ വയനാട്ടില്‍ അക്രമമെന്ന്‌ മുറവിളി മുഴങ്ങുന്നു.
ഇവിടെ,
ആദിവാസികള്‍ അവര്‍ക്ക്‌ അവകാശപ്പെട്ട ഭൂമിയില്‍ പ്രവേശിച്ചത്‌ കൈയ്യേറ്റമായി. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ശ്രേയാംസ്‌ നല്ല പിള്ളയും...!
മൂന്നാറില്‍ ടാറ്റയുടെ തടയിണ കാത്തുസൂക്ഷിക്കാനിറങ്ങിയ കോണ്‍ഗ്രസ്സ്‌ വയനാട്ടില്‍ ആദിവാസികളുടെ ഭൂമി തട്ടിപ്പിടിച്ചവര്‍ക്ക്‌ ചൂട്ട്‌ പിടിക്കുമ്പോള്‍ മാധ്യമ വൃന്ദത്തിന്റെ അപമാനകരമായ മൌനവും കേരളം കാണുകയാണ്‌.
ഒന്നുണ്ട്‌-
സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച്‌ വയനാട്ടില്‍ ഭൂമാഫിയാകള്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന യു.ഡി.എഫ്‌. നയം പാവപ്പെട്ട ജനങ്ങളോട്‌ കാണിക്കുന്ന ക്രൂരതയാണ്‌..... !!